Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Take Off 26

Ernakulam

ടേ​ക്ക് ഓ​ഫ് 26 ഉ​ദ്ഘാ​ട​നം ചെ​യ്തു

മൂ​വാ​റ്റു​പു​ഴ : വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ 2026-28 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​ബി​എ 18-ാം ബാ​ച്ചി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വ​മാ​യ ടേ​ക്ക് ഓ​ഫ് 26 ഫ്ര​ഷ് ടു ​ഹോം സ​ഹ​സ്ഥാ​പ​ക​ന്‍ മാ​ത്യു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക​കാ​ല​ത്തെ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ അ​ഭി​രു​ചി​യും പാ​ഷ​നും തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്കും ആ​ഗോ​ള വി​പ​ണി​യി​ല്‍ ഇ​ന്ത്യ​ന്‍ ബ്രാ​ന്‍​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്ന​തി​നും യു​വ​ത​ല​മു​റ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. പോ​ള്‍ പാ​റ​ത്താ​ഴം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍ ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സോ​മി പി. ​മാ​ത്യു, ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍, വ​കു​പ്പ് മേ​ധാ​വി ഡോ. ​ഷെ​ല്ലി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up